ഹാമില്റ്റൺ: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബാറ്റിങ്ങ് ആരംഭിച്ചു. നിലവിൽ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസെടുത്തു ഇന്ത്യ. 8.4 ഓവറിൽ 32 റൺസെടുത്ത് അഗർവാളും 7.6 ഓവറിൽ 20 റൺസെടുത്ത് പി ഷാ യും പുറത്തായി.
ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് മത്സരമാരംഭിച്ചത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ്ങ് തിരഞ്ഞെടുത്തു.
ടി20 പരമ്പരയിലെ മിന്നുന്ന വിജയം നല്കിയ ആത്മവിശ്വാസവുമായാണ് കോഹ്ലിയും സംഘവും മൂന്നു മത്സരങ്ങളുടെ പരമ്പരയ്ക്ക് ഇറങ്ങുന്നത്. എന്നാല്‍ പരിക്ക് മൂലം രോഹിത് ശർമ താരം ടീമില്‍ നിന്ന് പുറത്തായി. കൂടാതെ ന്യൂസിലന്‍ഡ് നായകന് കെയിന്‍ വില്യംസണും ടീമില്‍ നിന്ന് പുറത്താണ്.
ന്യൂസിലന്‍ഡ് ഇലവന്: എം ഗുപ്റ്റില്‍, എച്ച് നിക്കോള്‍സ്, ടി ബ്ലണ്ടല്‍, ആര് ടെയ്ലര്, ടി ലതാം, ജെ നീഷാം, സി ഡി ഗ്രാന്‍ഹോം, എം സാന്റ്നര്‍, ഐ സോധി, ടി സൗത്തി, എച്ച് ബെന്നറ്റ്.
ഇന്ത്യ ഇലവന്: എം അഗര്‍വാള്‍, പി ഷാ, വി കോഹ്ലി, എസ് അയ്യര്‍, കെ എല്‍ രാഹുല്‍, കെ ജാദവ്, ആര് ജഡേജ, എസ് താക്കൂര്‍, കെ യാദവ്, എം ഷാമി, ജെ ബുംറ.
Discussion about this post