ഹാമില്റ്റണ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 347 റണ്‍സെന്ന കൂറ്റൻ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും കിവീസ് നാലു വിക്കറ്റിനു ജയം ഉറപ്പിക്കുകയായിരുന്നു.
ഹാമില്‍ട്ടണില്‍ റോസ് ടെയ്ലര് വെടിക്കെട്ടില്‍ നാല് വിക്കറ്റിനാണ് കിവികളുടെ വിജയം. സ്കോര്‍-ഇന്ത്യ: 347-4 (50), ന്യൂസിലന്‍ഡ്: 348/6 (48.1). ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0ന് മുന്നിലെത്തുകയും ചെയ്തു.
റോസ് ടെയ്ലറുടെ (109*) 21-ാം ഏകദിന സെഞ്ച്വറിയും ഹെന്റി നിക്കോള്‍സ് (78), നായകന് ടോം ലാതം (69) എന്നിവരുടെ ഫിഫ്റ്റികളും കിവീസിനെ അവിസ്മരണീയ ജയത്തിലേക്ക് നയിച്ചു.
Discussion about this post