യുവനടിയെ ആക്രമിച്ച കേസിൽ, ഇരയും മുഖ്യ സാക്ഷിയുമായ നടിയുടെ വിസ്താരം കൊച്ചിയിൽ പൂർത്തിയായി. അങ്കമാലിയിലെ തട്ടുകടക്കാരനെയും നടിയുടെ ഭർത്താവിനെയും ഇന്നലെ കോടതി വിസ്തരിച്ചു.കുറ്റകൃത്യം നടത്തുന്നതിന് മുമ്പ് പ്രതികളെല്ലാവരും, അങ്കമാലി കറുകുറ്റിയ്ക്കു സമീപമുള്ള തട്ടുകടയിൽ നിന്നാണ് ഭക്ഷണം കഴിച്ചത്.ഇതേ തുടർന്നാണ് തട്ടുകട ഉടമസ്ഥനെ കോടതി വിസ്തരിച്ചത്.
അതേസമയം കേസിലെ സുപ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങൾ കൃത്രിമമാണോ അല്ലയോ എന്നുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. കോടതി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥൻ, ഫോറൻസിക് റിപ്പോർട്ട് കൈപ്പറ്റാനായി ചണ്ഡീഗഡിലെ ലാബിൽ എത്തിയിരുന്നു.
നടൻ ലാൽ, അദ്ദേഹത്തിന്റെ മകൻ ജീൻ പോൾ, മറ്റു കുടുംബാംഗങ്ങൾ, നടിയുടെ സഹോദരൻ എന്നിവരെ കോടതി ഇന്ന് വിസ്തരിക്കും.












