പ്രധാനമന്ത്രിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. ആറുമാസത്തിനുള്ളിൽ, നരേന്ദ്രമോദിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല എന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് “മാനസിക നില തകരാറിലായവർ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടണം” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറങ്ങി കഴിഞ്ഞാൽ രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കൾ ലാത്തിചാർജ്ജ് നടത്തുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.ഇതിനെ മാന്യതയും മര്യാദയും ഇല്ലാത്ത വാക്കുകൾ എന്നാണ് മുക്താർ അബ്ബാസ് നഖ്വി വിശേഷിപ്പിച്ചത്.
Discussion about this post