കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ കുടുങ്ങിയ പാക്കിസ്ഥാനി വിദ്യാർത്ഥികളെ രക്ഷിക്കുന്ന കാര്യം ആവശ്യമെങ്കിൽ പരിഗണിക്കുമെന്ന് ഇന്ത്യ. സ്വന്തം പൗരന്മാരായ വിദ്യാർഥികളുടെ കാര്യത്തിൽ പാകിസ്ഥാൻ തികച്ചും ക്രൂരമായ അലംഭാവം കാണിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ പരാമർശം. ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
നൂറുകണക്കിന് പാകിസ്ഥാൻ വിദ്യാർഥികളാണ് ചൈനയിൽ കുടുങ്ങിക്കിടക്കുന്നത്.വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നിന്നും നിരവധി വിദ്യാർത്ഥികൾ ഇന്ത്യൻ സർക്കാരിന്റെ സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാകിസ്ഥാന്റെ ഭാഗത്തുനിന്നും അത്തരമൊരു നീക്കമോ ആവശ്യമോ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ അങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നാൽ, തീർച്ചയായും അക്കാര്യം ഇന്ത്യ പരിഗണിക്കുമെന്ന് രവീഷ് കുമാർ വ്യക്തമാക്കി.










Discussion about this post