പാകിസ്ഥാനിലെ കുപ്രസിദ്ധ ഭീകര ക്യാമ്പായ ബാലാകോട്ടിൽ ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ജെയ്ഷ് ഇ മുഹമ്മദ് 27 തീവ്രവാദികൾക്ക് ട്രെയിനിങ് കൊടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ബാലാകോട്ട് ക്യാമ്പ് ഇപ്പോൾ നയിക്കുന്നത് യൂസഫ് അസറാണ്.ജെയ്ഷ് ഇ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകനും കൊടും ഭീകരനുമായ മൗലാന മസൂദ് അസറിന്റെ ബന്ധുവാണ് യൂസഫ് അസർ.
മൂന്ന് അഫ്ഗാനിയും ഒരു പാക്കിസ്ഥാനിയും ഒരു പഞ്ചാബിയുമടക്കം, അഞ്ചു പരിശീലകരാണ് ഭീകരവാദികൾക്ക് പരിശീലനം കൊടുക്കുന്നത്. 27 ഭീകരവാദികളിൽ, എട്ടുപേർ പാക്ക് അധിനിവേശ കശ്മീരിൽ നിന്നാണ്. ഈയാഴ്ചയോടെ പരിശീലനം പൂർത്തിയാവും. പിന്നീട് ഇവരെ ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുമെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ഇന്ത്യ ബാലാകോട്ട് നടത്തിയ വ്യോമാക്രമണത്തിൽ മുന്നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു
Discussion about this post