മുംബൈയിൽ, “ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്, രാജ്യം കത്തിക്കും” എന്ന് ഫോൺ സംഭാഷണത്തിൽ പറഞ്ഞ യാത്രക്കാരനെ ഊബർ ഡ്രൈവർ പോലീസിൽ ഏൽപ്പിച്ചു.ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.ബപ്പാദിത്യ സർക്കാർ എന്ന കവിയെയാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്.
രാത്രി ഏതാണ്ട് പത്തരയോടെ, ജുഹുവിൽ നിന്നും കുർളയിലേക്ക് ഊബർ വിളിച്ച സർക്കാർ, ഫോൺ സംഭാഷണത്തിൽ ഷഹീൻബാഗ് പ്രതിഷേധങ്ങളെ കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കെയാണ് ഈ പരാമർശം നടത്തിയത്. ഇതു കേട്ടയുടനെ ഡ്രൈവർ കാർ നിർത്തുകയും, താൻ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചിട്ടു വരാമെന്ന് പറഞ്ഞ് പോലീസുകാരെ സംഭവം അറിയിക്കുകയുമായിരുന്നു. ഇതേ തുടർന്ന് പോലീസുകാർ സർക്കാരിനെ കസ്റ്റഡിയിലെടുത്തു.
അഖിലേന്ത്യാ പ്രോഗ്രസ്സിവ് വനിതാ അസോസിയേഷൻ സെക്രട്ടറി കവിത കൃഷ്ണന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.










Discussion about this post