Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘അതുണ്ടായത് പ്രതികരണ ശേഷിക്കുറവ് കൊണ്ടാണ്, അതിലുപരി ഹിന്ദുവിന്റെ ഒരു തലമുറയുടെ അജ്ഞത കൊണ്ടാണ് ..’

by Brave India Desk
Feb 7, 2020, 04:00 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൃഷ്ണപ്രിയ- In Facebook

കോഴി !!!
കണ്ടത് മുഴുവന്‍ കൊത്തിപ്പെറുക്കി , ഭോഗാവസ്ഥ
തലയ്ക്ക് പിടിച്ച് ഇണയുടെ പിന്നാലെ ഓടുന്ന ഒരു പക്ഷിയാണ് .
പക്ഷെ കോഴിക്കു താഴെയുള്ള ചിത്രം എന്റെയാ
പൂര്‍ണ്ണ പുരുഷന്റെതുമായ് നല്ല സാമ്യം തോന്നിപ്പിക്കുന്നുണ്ട്.
കൃഷ്ണന്‍ ഒരു കോഴിയെക്കണക്ക് സ്ത്രീകളുടെ
പിറകെ ഓടുന്നു എന്നാവണം പറഞ്ഞു വെച്ചത് .
അത് മന:പൂര്‍വം തന്നെയാണ്.
പരിഹസിക്കുക തന്നെയാണ്.

Stories you may like

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

അതെന്ത് കൊണ്ട് എന്ന ചോദ്യത്തിന്റെ ഒക്കെ സമയം കടന്നു പോയിരിക്കുന്നു
അതങ്ങനെയൊക്കെയാണ്. അതിനിയും ഉണ്ടാകുകയും ചെയ്യും ..
അതുണ്ടായത് പ്രതികരണ ശേഷിക്കുറവ് കൊണ്ടാണ്.
അതിലുപരി ഹിന്ദുവിന്റെ ഒരു തലമുറയുടെ അജ്ഞത കൊണ്ടാണ് ..
ഈ സന്ദര്‍ഭത്തില്‍ നമ്മള്‍ ചിന്തിക്കേണ്ടത് , അറിയേണ്ടത്
ആ പൂര്‍ണ്ണ പുരുഷനെക്കുറിച്ചാണ് എന്നാണ് അഭിപ്രായം. ..

എന്തായാലും നന്നായി
കുറച്ച് കാലായി മൂപ്പരെപ്പറ്റി വല്ലതും പറഞ്ഞിട്ട്.
ആദ്യം ഭാഗവതത്തിലെ പ്രേമസ്വരൂപനെക്കുറിച്ചാവാം

ഭാഗവതത്തില്‍ കൃഷ്ണനെക്കുറിച്ചുള്ള സകലതും
അതിദൈവീക ഭാവേനയുള്ള സ്‌ത്രൈണതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്ത്രീത്വത്തെ മാറ്റി നിര്‍ത്തിയാല്‍ ഭാഗവതത്തിലെ
ആ പ്രേമസ്വരൂപനായ കൃഷ്ണനില്ല എന്ന് തന്നെ പറയാം.

ഭാഗവത പ്രകാരം കൃഷ്ണന് പതിനാറായിരത്തെട്ട് ഭാര്യമാരാണ്.
പക്ഷെ ഈ പതിനാറായിരത്തെട്ടില്‍ ഒന്നിനെപ്പോലും
സ്വന്തമാക്കുവാന്‍ അവിടുന്ന് കിതച്ചോടിയിട്ടില്ല
ചിലരെ വീര്യം പ്രദര്‍ശിപ്പിച്ചു മത്സരിച്ച് നേടി ..
ബാക്കിയുള്ളവരെല്ലാം സ്വയം ആ കാന്തവലയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടെത്തിയവരായിരുന്നു.
അരേയും തിരസ്‌ക്കരിച്ചില്ല . വന്നു ചേര്‍ന്ന ജീവിതാനുഭവങ്ങളെ
സ്വീകരിച്ച പോലെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. വാമഭാഗത്തഭയമൊരുക്കി.

ഇനി രാസലീലയും വസ്ത്രാപഹരണവുമാണോ പ്രശ്‌നം?
തലച്ചോറിന്റെ സ്ഥാനത്ത് ലൈംഗീകാവയവം
പിടിപ്പിച്ച് നടക്കുന്ന കാമാസക്തര്‍ക്കുള്ളതല്ല അവ രണ്ടും ..
അത് ഗോപസ്ത്രീകളെപ്പോലെ സമാധ്യവസ്ഥയിലേക്കുയര്‍ന്ന
പുണ്യാത്മാക്കള്‍ക്ക് മാത്രം അര്‍ഹതപ്പെട്ടതാണ്.
ജീവത്മാ പരമാത്മാ ലയനമാണ്. ശിവ ശക്തീ സംഗമമാണ് ..
കൃഷ്ണനെന്ന പരമാത്മാവിലേക്ക് ഗോപികമാരുടെ
മാധുര്യഭക്തിയിലൂടെയുള്ള ലയനമാണ് ..

ഭാഗവതത്തിലെ മാധുര്യ ഭാവേന മാത്രമല്ല ..
സഖ്യഭാവത്തില്‍ ,പുത്രഭാവത്തില്‍ ,
വാത്സല്യ ഭാവത്തില്‍ കൃഷ്ണന്‍ സ്ത്രീകളെ ,
അല്ല സകല ചരാചരങ്ങളേയും
തന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ടിരുന്നവനാണ്.

മനുഷ്യരവിടെ നിക്കട്ടെ , അതിമധുരമായ
വേണുനാദത്താല്‍ ഗോക്കളെപ്പോലും
ആകര്‍ഷിച്ചിരുന്നവനാണെന്റെ കൃഷ്ണന്‍.

കട്ടെടുത്ത വെണ്ണയുരുള ഒറ്റക്ക് വായിലിടാതെ , അതു കൊണ്ട്
പൂച്ച , കോഴി , കുരങ്ങന്‍ തുടങ്ങിയ സകല ചരാചരങ്ങളെയും
ഊട്ടിയവനാണെന്റെ കൃഷ്ണന്‍

ഗോകുലത്തിന് ഭീഷണമായ കാളിയ വിഷഫണത്തില്‍
കുഞ്ഞിക്കാല്‍ കൊണ്ട് നൃത്തമാടിയവനാണെന്റെ കൃഷ്ണന്‍

കളിച്ചും ചിരിച്ചും പാട്ടു പാടിയും നൃത്തമാടിയും നടന്ന ഭാഗവതത്തിലെ കൃഷ്ണന്‍ മഹാഭാരതത്തിലെത്തുമ്പോള്‍ കുറച്ചൊന്ന് സീരിയസ്സ് ആകുന്നതായി കാണാം .

ഭാഗവത കൃഷ്ണനെപ്പോലെ മഹാഭാരത കൃഷ്ണന്‍
സ്ത്രീകളെക്കൊണ്ട് ചുറ്റപ്പെട്ടവനല്ല.
അത് കൊണ്ട് അവിടെ പ്രസ്തുതകോഴിക്ക്
വിശാലമായി പറക്കാനുള്ള വലിയ സ്‌കോപ്പില്ല.

എങ്കിലും വിഷയം കൃഷ്ണനാകുമ്പോള്‍
മഹാ ഭാരതത്തെക്കുറിച്ച് പറയാതെ വയ്യല്ലോ
അവിടെ എല്ലാ മൃദുലമായ സ്ത്രീ ഭാവങ്ങളെയും
തിരസ്‌ക്കരിച്ചു കൊണ്ട് നില്‍ക്കുന്ന , ജീവിതാനുഭവങ്ങള്‍
പ്രതികാര ദുര്‍ഗയാക്കി മാറ്റിയ ഒരു സ്ത്രീയെ കാണാം

കൃഷ്ണ !
കൃഷ്ണന്റെ പ്രിയ സഖി !

എന്തിനുമേതിനും കൃഷ്ണയ്ക്ക് തുണയായത് കൃഷ്ണനായിരുന്നു
കൃഷ്ണയെ ഏറ്റവുമധികമറിഞ്ഞതും കൃഷ്ണന്‍ തന്നെയായിരുന്നു.
ധര്‍മ്മ സംസ്ഥാപനമാണ് ഇരുവരും ലക്ഷൃം വെച്ചത് ..
ധര്‍മ്മ സംസ്ഥാപനത്തില്‍ കൃഷ്ണയില്‍ വ്യക്തി ഭാവം മുഴച്ചു നിന്നെങ്കില്‍
കൃഷ്ണനില്‍ സമഷ്ടി ഭാവം മാത്രമായിരുന്നു മുന്നിട്ടു നിന്നത് .
ഒരു പക്ഷെ ധര്‍മ്മത്തിന്റെ നേര്‍ക്ക് വ്യത്യസ്ത ഭാവേന
ചരിച്ചതിനാലാവാം അവര്‍ക്ക് ഒരേ പേരുകളായതും !?
ഭഗവാന്‍ വ്യാസന്റെ സമസ്യകള്‍ പൂര്‍ണ്ണമായി അറിഞ്ഞവരാരുണ്ട് ?

അതെന്തായാലും കൃഷ്ണനും കൃഷ്ണയും
നമുക്ക് മുന്നില്‍ തുറന്നിടുന്ന ഒരു വാതിലുണ്ട് !

സ്ത്രീ പുരുഷ ബന്ധങ്ങളിലെ ഇഴയടുപ്പത്തിന്
ലൈംഗീകതയുടെ പൂര്‍ണ്ണത ആവശ്യമില്ല എന്ന സത്യം !

അതെ , കൃഷ്ണനെയറിയേണ്ടത് കൃഷ്ണയിലൂടെയാണ്.

കൃഷ്ണയെ മുമ്പില്‍ നിര്‍ത്തിയാല്‍
കൃഷ്ണനില്‍ ‘ കോഴിത്വം ‘ ( മലയാള ഭാഷ ക്ഷമിക്കട്ടെ)
ആരോപിക്കുന്ന മഹോദാരശീലര്‍ തല്‍ക്ഷണം
വെട്ടി വിയര്‍ക്കുന്ന കാഴ്ചയവിടെക്കാണാം !
കൃഷ്ണയുടെ കൃഷ്ണന്‍ അവരുടെ ലൈംഗീക സങ്കല്പ
ശീലങ്ങളെയെല്ലാം ഭേദിച്ചു നില്‍ക്കുന്നവനാണ് ..

സാരി ചുറ്റിയ കോലു കണ്ടാല്‍ പോലും
ഏറ്റവും ശക്തിയില്‍ കമഴ്ന്നടിച്ചു വീഴുന്ന
മഹാന്മാരെ കണ്ടെത്തുന്നതിനായുള്ള
ഒരു മത്സരമാണല്ലോ നടക്കുന്നത് !

പ്രസ്തുത മത്സരാര്‍ത്ഥികള്‍ക്ക്
കൃഷ്ണയെപ്പോലൊരു സൗന്ദര്യദേവതയില്‍
കൃഷ്ണനെങ്ങനെ സംയമം പാലിച്ചുവെന്ന സമസ്യയെ
ഇഴപിരിച്ചെടുക്കാന്‍ തക്ക പ്രായപൂര്‍ത്തി എങ്ങനെയുണ്ടാകാനാണ് !

തികച്ചും സഹതാപാര്‍ഹരാണവര്‍ !

സദാ കണ്ണുരുട്ടി പേടിപ്പിക്കുന്ന പൊരിച്ചെടുക്കുന്ന
ദൈവ സങ്കല്‍പ്പങ്ങളെ ആരാധിക്കുന്നവര്‍ക്ക്
തന്റെ ഒരു കൈ സുഹൃത്തായ ഗോപാലന്റെ ചുമലില്‍ വെച്ച് ,
മറുകൈയാല്‍ ഒരു താമരപ്പൂ തിരിച്ച്
നമ്മേ നോക്കി അതി മനോഹരമാം വിധം പുഞ്ചിരി തൂകുന്ന
കൃഷ്ണനെ ആക്ഷേപിക്കാമെന്ന് തോന്നുന്നത് സ്വാഭാവികമാണ്.
ചുറ്റും വര്‍ണ്ണങ്ങളില്ലാതായി പോയതിന്റെ ,
മനസ്സിലെ ഏകാത്മക വര്‍ണ്ണത്തിന്റെ
ആധിക്യം കൊണ്ടാണ് എല്ലാ ഭാവങ്ങളേയും
ഒരേ വര്‍ണ്ണത്തിലേക്കടുപ്പിക്കുവാന്‍ തോന്നുന്നത് !

കണ്ണുരുട്ടി പേടിപ്പിക്കാത്ത , ഭീഷണിപ്പെടുത്താത്ത …
പിണങ്ങി നില്‍ക്കാനും, മടിയിലിരിക്കാനും, തോളില്‍ ചായാനും
കെട്ടിപ്പിടിക്കാനും എനിക്ക് സ്വാതന്ത്ര്യം തരുന്നവനാണ് എന്റെ കൃഷ്ണന്‍

ഒരിക്കലും മുഖത്തെ പുഞ്ചിരി മായാത്തവന്‍ !

അവിടുന്ന് കര്‍ക്കശ ശീലനല്ല ..
സദാ മധുരോദാരശീലനാണ്
അതുകൊണ്ടാണല്ലോ
വല്ലഭാചാര്യന്‍
അവിടുന്നുമായി ബന്ധപ്പെട്ട സകലതിനും
മധുരമാണ് എന്ന് പറഞ്ഞതും ..

ഒരു ചിത്രത്തിലേക്ക് നോക്കി നിന്നാല്‍ പോലും
തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ആകര്‍ഷണം
മറ്റാര്‍ക്കാണുള്ളത് ?
അതു കൊണ്ടാണല്ലോ അവിടുത്തെ പേര് കൃഷ്ണനെന്നായതും !

വാത്സല്യ ഭാവത്തെ , സഖ്യഭാവത്തെ , മധുരഭാവത്തെ എന്നു വേണ്ട ,
സകല ഭാവങ്ങളെയും അതിന്റെ പരിപൂര്‍ണ്ണതയിലേക്കുയര്‍ത്തിയ
ആ യോഗീശ്വരനെ പൂര്‍ണ്ണമായറിഞ്ഞവരാരുണ്ട് ?

അതെ,
എന്റെ , നമ്മുടെ കൃഷ്ണനെയറിയാന്‍ ഒരു ജന്മം മതിയാകില്ല.

https://www.facebook.com/photo.php?fbid=2513040092157721&set=a.1246805962114480&type=3&theater

 

Share18
Tweet
Send
Share

Latest stories from this section

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies