ഡൽഹിയിലെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രക്ഷോഭത്തിൽ കൈക്കുഞ്ഞ് മരിച്ച സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. പൗരത്വഭേദഗതി നിയമത്തിനു വിരുദ്ധമായി നടക്കുന്ന സമരത്തിന് കൊണ്ടുവന്ന നാലു മാസം പ്രായമുള്ള മുഹമ്മദ് ജഹാൻ എന്ന കുഞ്ഞ് ഒരാഴ്ച മുമ്പാണ് മരിച്ചത്.ഡൽഹിയിലെ കൊടും തണുപ്പിൽ രാപ്പകൽ ഭേദമില്ലാതെ കഴിയേണ്ടി വന്നതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലും ശാരീരിക അസ്വസ്ഥതകളും ആണ് കുഞ്ഞിന്റെ മരണത്തിന് കാരണം.
സമരങ്ങളിലും പ്രതിഷേധങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയണമെന്നപേക്ഷിച്ച്, ഈ വർഷത്തെ ധീരതയ്ക്കുള്ള അവാർഡ് നേടിയ സെൻ ഗുണരത്തൻ എന്ന കുട്ടി സുപ്രീംകോടതിക്ക് കത്തയച്ചിരുന്നു. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന് സെൻ ചൂണ്ടിക്കാണിച്ചിരുന്നു.
Discussion about this post