10 മീറ്റർ ദൂരത്തുനിന്നു പോലും എ.കെ 47 ന്റെ ബുള്ളറ്റ് തടുക്കാൻ ശേഷിയുള്ള ലോകത്തിലെ ആദ്യ ഹെൽമെറ്റ് അവതരിപ്പിച്ച് ഇന്ത്യ. ഉത്തർപ്രദേശിലെ ലക്നൗവിൽ നടക്കുന്ന ഡിഫൻസ് എക്സ്പോ 2020 പ്രതിരോധ മേളയിലാണ് നവീന ആയുധങ്ങൾ ഇന്ത്യൻ സൈന്യം പ്രദർശനത്തിന് വെച്ചത്.മിലിറ്ററി എഞ്ചിനീയറിംഗ് കോളേജാണ് ഒന്നര കിലോ ഭാരമുള്ള ഹെൽമെറ്റിന്റെ ഉപജ്ഞാതാക്കൾ.
വെടിയുതിർക്കുന്ന സ്ഥാനം തിരിച്ചറിഞ്ഞ് കൃത്യമായി ശത്രുവിന്റെ സ്ഥാനം മനസ്സിലാക്കാൻ കഴിയുന്ന ഗൺ ഷോട്ട് ലൊക്കേറ്ററും കോളേജ് അവതരിപ്പിച്ചിട്ടുണ്ട്.400 മീറ്റർ ദൂരെ നിൽക്കുന്ന ശത്രുവിന്റെ സ്ഥാനം പോലും കൃത്യമായി മനസ്സിലാക്കാൻ ഇതിന് സാധിക്കും.ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ഗൺഷോട്ട് ലൊക്കേറ്റർ ആണിത്.










Discussion about this post