ഉത്തർപ്രദേശിലെ ബസ്തി ജില്ലയുടെ പുനർനാമകരണം ചെയ്യാനൊരുങ്ങി യു.പി സർക്കാർ. അലഹബാദിനെ പ്രയാഗ് രാജ് എന്നും, ഫൈസാബാദിനെ അയോധ്യയെന്നും പ്രാചീന കാലത്തെ പേരുകളാൽ പുനർനാമകരണം ചെയ്തശേഷം ഇപ്പോൾ ബസ്തി ജില്ലയ്ക്ക് വസിഷ്ഠ എന്ന് പേരിടാനാണ് സർക്കാർ നീക്കം.
പുനർനാമകരണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി എം.പി ഹരീഷ് ദ്വിവേദി അറിയിച്ചു. ഇതു സംബന്ധിച്ച ഫയൽ സംസ്ഥാന ഗവൺമെന്റിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










Discussion about this post