ഇന്ത്യയുടെ പൊതുസംപ്രേഷണ വകുപ്പായ പ്രസാർഭാരതി, സ്വന്തമായി തൊഴിൽ നിയമനവിഭാഗം രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.ഒരു സ്വയംഭരണ സ്ഥാപനമായി രൂപീകരിച്ച് ഏകദേശം മൂന്നു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യയുടെ പൊതു സംപ്രേഷണ വകുപ്പിന് സ്വന്തമായി തൊഴിൽ നിയമന വിഭാഗം എന്ന സ്വപ്നം യാഥാർഥ്യമാകുന്നത്.
പ്രസാർഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദൂരദർശന്റെയും ഓൾ ഇന്ത്യ റേഡിയോയുടെയും ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രധാന ചുവടു വയ്പാണിത്. ഒരു സ്വയംഭരണ സ്ഥാപനം ആയിട്ടും പ്രസാർഭാരതിയ്ക്കു സ്വന്തമായി ജീവനക്കാരെ നിയമിക്കാനുള്ള സംവിധാനം ഇല്ലായിരുന്നു. മറ്റു വിഭാഗങ്ങളിലെ സർക്കാർ ജീവനക്കാർ പ്രസാർഭാരതിയിൽ ജോലിക്കായി ഡെപ്യൂട്ടേഷനിൽ വരാറാണ് പതിവ്. എന്തായാലും ഈ തീരുമാനത്തോടെ ദശാബ്ദങ്ങളായി തുടരുന്ന പ്രസാർഭാരതിയിലെ ഉദ്യോഗസ്ഥ നിയമനത്തിലെ സങ്കീർണ്ണതകൾ അവസാനിക്കുമെന്നാണ് പ്രതീക്ഷ.










Discussion about this post