മലിനീകരണം കുറയ്ക്കാൻ വാഹനനിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പഴയ വാഹനങ്ങൾ ഒഴിവാക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. പഴയതും കൂടുതൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നതും, ഇന്ധനക്ഷമത കുറഞ്ഞതുമായ വാഹനങ്ങളാണ് ഒഴിവാക്കുക. റോഡുകളിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിന്റെയും മലിനീകരണം കുറയ്ക്കുന്നതിന്റെയും ഭാഗമായുള്ള ഈ പദ്ധതി ദീർഘകാലമായി സർക്കാരിന്റെ പരിഗണനയിൽ ഉള്ളതാണ്.
ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, പദ്ധതിയുടെ കരട് രൂപം തയ്യാറായതായി വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.അധികം വൈകാതെ ക്യാബിനറ്റിനുമുന്നിൽ അവതരിപ്പിക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കു കൂടിയ ആദ്യ പത്തു നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ രണ്ട് നഗരങ്ങൾ സ്ഥാനം പിടിച്ചത് കൂടി കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര തീരുമാനം.










Discussion about this post