കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതിൽ ഇടപെടില്ലെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ. മറ്റു രാജ്യങ്ങളുമായി ശ്രീലങ്ക ഉള്ളത് സൗഹൃദമാണെന്നും എന്നാൽ, ഇന്ത്യ തങ്ങളുടെ ബന്ധുവാണെന്നും രാജപക്സെ പറഞ്ഞു.
പാകിസ്ഥാനുമായി നല്ല ബന്ധമാണ്,പക്ഷേ, തീവ്രവാദം ഏതു രാഷ്ട്രത്തിൽ നിന്ന് ഉറവെടുത്താലും ശ്രീലങ്ക അതിനെതിരാണെന്നു പറഞ്ഞ രാജപക്സെ,എൽ.ടി.ടി.യെ അടിച്ചമർത്താൻ ഇന്ത്യ തങ്ങളെ സഹായിച്ചിരുന്നുവെന്നും, പക്ഷേ അത് പലപ്പോഴും അതീവ രഹസ്യമായിരുന്നുവെന്നും പറഞ്ഞു.ഇന്ത്യയുടെ സഹായമില്ലാതെ തീവ്രവാദികളുമായുള്ള യുദ്ധം ജയിക്കാൻ ശ്രീലങ്കയ്ക്ക് സാധിക്കില്ലായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.അഞ്ചു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് എത്തിയതായിരുന്നു ശ്രീലങ്കൻ പ്രധാനമന്ത്രി.











