തമിഴ് സൂപ്പർ താരം രജനീകാന്ത് ഏപ്രിൽ മാസത്തിൽ തന്റെ രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റിൽ സംസ്ഥാന ജാഥ നടത്തി ശക്തി തെളിയിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രജനിയുടെ തീരുമാനമെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആധിപത്യം തകർക്കുകയെന്ന ലക്ഷ്യം മുന്നിലുള്ളതിനാൽ, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, രജനിക്ക് ബിജെപിയുടെ സർവ്വ പിന്തുണയും ഉണ്ടായിരിക്കും.
1996 -ൽ അന്നത്തെ മുഖ്യമന്ത്രി ജയലളിതയോടാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ആഗ്രഹം രജനീകാന്ത് ആദ്യമായി വെളിപ്പെടുത്തിയത്.താൻ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് 2017 ഡിസംബർ 31 ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. രജനി മക്കൾ മന്ദിരമെന്ന സേവന സംഘടനയുടെ പ്രധാനികൾ ചിലർ, ഏപ്രിൽ 14 ന് ശേഷം ഏതു ദിവസവും പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ പാട്ടാളി മക്കൾ കക്ഷി, രജനികാന്തിന്റെ പാർട്ടിയുടെ സഖ്യകക്ഷിയാവും. പുതിയ നീതി പാർട്ടി നേതാവായ എസ് ഷൺമുഖം, രജനി പാർട്ടിയുണ്ടാക്കി കഴിഞ്ഞാൽ ആ പാർട്ടിയുമായി ലയിക്കുമെന്ന കാര്യം കാലങ്ങൾക്കു മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്.










Discussion about this post