പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ.ഞായറാഴ്ച ഉച്ചയോടെ ലാൽ ബഹദൂർ ശാസ്ത്രി എയർപോർട്ടിലെത്തിയ രാജപക്സെ, നേരിട്ട് വിശ്വനാഥ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.
കാശി വിശ്വനാഥ ദർശനം കഴിഞ്ഞ് രാജപക്സെ അടുത്തതായി സന്ദർശിക്കുക സാരനാഥ് ആയിരിക്കും. ശേഷം തിങ്കളാഴ്ച രാജപക്സെ മഹാബോധി ക്ഷേത്രം സന്ദർശിക്കാനായി ബിഹാറിലെ ബോധ്ഗയയിലേക്ക് പുറപ്പെടും.തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം ആയിരിക്കും ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ അടുത്ത സന്ദർശന സ്ഥലം.
Discussion about this post