ഉത്തർപ്രദേശിൽ അയോധ്യയിലെ രാമക്ഷേത്രം, 2022-ൽ പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമ്മാണ ട്രസ്റ്റായ ശ്രീരാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര അംഗം കാമേശ്വർ ചൗപാൽ. ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 19ന് പ്രയാഗ് രാജിൽ നടത്താൻ തീരുമാനിച്ചിരുന്ന ക്ഷേത്ര സമിതി അംഗങ്ങളുടെ ആദ്യ കൂടിക്കാഴ്ച, ഇനി ഡൽഹിയിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്ഷേത്രനിർമ്മാണത്തിന്റെ പ്രാഥമിക ഘട്ടം മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയിൽ സംസാരിക്കും.മാത്രമല്ല ,ക്ഷേത്ര നിർമ്മാണം ആരംഭിക്കുന്ന തീയതി തീരുമാനിക്കാൻ കൂടിയാണ് യോഗം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.










Discussion about this post