കൊൽക്കത്ത: പെട്രോളിയം ഉത്പന്നങ്ങൾ നിലവിൽ ജിഎസ്ടിക്ക് കീഴിൽ തന്നെയാണെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. പെട്രോളിനും മറ്റ് പെട്രോളിയം ഉത്പന്നങ്ങൾക്കും ജിഎസ്ടി പ്രകാരമുള്ള നികുതി ഏർപ്പെടുത്തേണ്ടത് എപ്പോൾ മുതലാണെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
‘പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിക്ക് കീഴിൽ കൊണ്ട് വരാൻ സംസ്ഥാനങ്ങൾ സ്വമേധയാ തയ്യാറാകുകയാണെങ്കിൽ മറ്റൊരു ഭേദഗതിയുടെ ആവശ്യം വരുന്നില്ല. ഇത് എപ്പോൾ മുതൽ നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങൾക്കും ജിഎസ്ടി കൗൺസിലിനും തീരുമാനിക്കാം.‘ വാർത്താസമ്മേളനത്തിൽ കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാനുള്ള തീരുമാനം അന്തരിച്ച മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ക്രാന്തദർശിത്വത്തിന്റെ ഫലമായിരുന്നുവെന്നും നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു. പെട്രോളിയം ഉത്പന്നങ്ങൾ നികുതി രഹിതമായി ജനങ്ങൾക്ക് ലഭിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. അതു കൊണ്ട് തന്നെ ഈ വിഷയത്തിൽ ജിഎസ്ടി കൗൻസിൽ തീരുമാനമെടുത്താൽ നിരക്ക് നിശ്ചയിച്ച് ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
Discussion about this post