ഷഹീൻ ബാഗ് സമരത്തിനിടയിൽ സംഭവിച്ച കുഞ്ഞിന്റെ മരണത്തിൽ രോഷം പൂണ്ട് സുപ്രീംകോടതി.”നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ്, എങ്ങനെയാണ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയതെന്ന് സുപ്രീം കോടതി ചോദിച്ചു.കുഞ്ഞിന്റെ മരണത്തെത്തുടർന്ന് തിങ്കളാഴ്ച സുപ്രീംകോടതി കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഷഹീൻ ബാഗിൽ, രാപ്പകലില്ലാതെ കൊടുംതണുപ്പിൽ കഴിഞ്ഞതിനെ തുടർന്നുണ്ടായ ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതകൾ മൂലം നാലുമാസം പ്രായമായ മുഹമ്മദ് ജഹാൻ എന്ന കുഞ്ഞ് മരിച്ചിരുന്നു.
ഈ സംഭവത്തിൽ പ്രതിഷേധിച്ച്, സെൻ ഗുണരത്തനെന്ന കുട്ടി സുപ്രീംകോടതിയ്ക്ക് കത്തയച്ചതിനെ തുടർന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളെയും കൈക്കുഞ്ഞുങ്ങളെയും കുട്ടികളെയും പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇക്കൊല്ലത്തെ ധീരതക്കുള്ള പുരസ്കാരം നേടിയ സെൻ പരമോന്നത കോടതിക്ക് കത്തയച്ചത്.













Discussion about this post