ഡൽഹി,ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ഭീകരർ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണമെന്ന് റിപ്പോർട്ടുകൾ. ഇതിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.
ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാനുള്ള ആസൂത്രണ പദ്ധതികൾ നടന്നിരുന്നു. ചാവേറായ ഉമർ ഷൂസിൽ ബോംബ് പൊട്ടിക്കാനുള്ള ട്രിഗർ ഘടിപ്പിച്ചിരുന്നോ എന്നും സംശയമുണ്ട്. ചാവേറായ ഉമർ നബിക്കൊപ്പം പ്രവർത്തിച്ച ജാസിർ ബിലാൽ വാനി ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്. ജാസിറാണ് ഡ്രോൺ തയ്യാറാക്കിയതെന്നും എൻഐഎ സംശയിക്കുന്നു.
ക്യാമറയ്‌ക്കൊപ്പം ഭാരമേറിയ ബോംബുകൾ കൂടി വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഡാനിഷെന്ന് കൂടി അറിയപ്പെട്ട ജാസിർ നിർമിച്ചത്. വലിയ ബാറ്ററികളാണ് ഇവയിൽ ഘടിപ്പിച്ചിരുന്നത്.ഡൽഹിയിലെ ആൾത്തിരക്കേറിയ സ്ഥലങ്ങൾക്ക് മുകളിലൂടെ ഈ ഡ്രോണുകൾ പറത്തുകയും അതുവഴി പരമാവധി ആൾനാശമുണ്ടാക്കുകയുമായിരുന്നു ലക്ഷ്യം.
സംഭവത്തിൽ അറസ്റ്റിലായ ഷഹീൻ രണ്ടു കൊല്ലം സൗദി അറേബ്യയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. തുർക്കിക്ക് പുറമെ മാൽദ്വീപിലേക്കും ഷഹീൻ യാത്ര ചെയ്തിട്ടുണ്ട്.










Discussion about this post