ചൈനയിൽ പൊട്ടിപ്പുറപ്പെട്ട, ലോകമാസകലം മരണം വിതയ്ക്കുന്ന കൊറോണാ വൈറസിനെ പറ്റി ആരാധകരെ ഉപദേശിച്ച് ബോളിവുഡ് താരം പരിനീതി ചോപ്ര. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത എയർപോർട്ടിൽ, മാസ്ക് ധരിച്ച് നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് താരം രോഗത്തെപ്പറ്റി ആരാധകർക്ക് മുന്നറിയിപ്പ് കൊടുക്കുന്നത്.
കൊറോണ വൈറസ്, സ്റ്റേ സേഫ് എന്നീ ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.ഡാനിയൽ വെബർ, രൺബീർ കപൂർ, മുതലായ ചലച്ചിത്രതാരങ്ങളെല്ലാം മാസ്ക് ധരിച്ച് നിൽക്കുന്ന തങ്ങളുടെ ചിത്രങ്ങൾ ഈ ഹാഷ്ടാഗുകൾ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
Discussion about this post