ബേ ഓവല്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ ഇന്ത്യ നില മെച്ചപ്പെടുത്തുന്നു. മൂന്നു വിക്കറ്റുകള്‍ ആദ്യ 15 ഓവറിനുള്ളില്‍ ഇന്ത്യക്കു നഷ്ടമായി. 28 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നിന് 148 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ പൃഥ്വി ഷാ (40), മായങ്ക് അഗര്‍വാള്‍ (1), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (9) എന്നിവരാണ് പുറത്തായത്. ശ്രേയസ് അയ്യരും ലോകേഷ് രാഹുലുമാണ് ക്രീസില്‍.
ഇന്ത്യക്കു മായങ്കിനെയാണ് ആദ്യം നഷ്ടമായത്. ഒരു റണ്‍സെടുത്ത മായങ്കിനെ കൈല്‍ ജാമിസണ് ബൗള്‍ഡാക്കുകയായിരുന്നു. ഒമ്പത് റണ്ണെടുത്ത കോഹ്ലി ബെന്നറ്റിന്റെ ബൗളിങില്‍ ജാമിസണിന് പിടികൊടുത്തു. മികച്ച ഫോമില്‍ കളിച്ച പൃഥ്വിയാണ് മൂന്നാമതായി ക്രീസ് വിട്ടത്. 42 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 40 റണ്ണെടുത്ത പൃഥ്വിയെ ഗ്രാന്‍ഡോം റണ്ണൗട്ടാക്കുകായിരുന്നു.
ടോസിനു ശേഷം കിവീസ് നായകന് കെയ്ന്‍ വില്ല്യംസണ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു കാരണം ആദ്യ രണ്ടു മല്‍സരങ്ങളും നഷ്ടമായ വില്ല്യംസണ് ഈ കളിയിലൂടെ കിവീസ് നിരയില്‍ തിരിച്ചെത്തി. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ഇന്ത്യക്കു ഇതിനകം പരമ്പര നഷ്ടമായിക്കഴിഞ്ഞു. ആശ്വാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ മൂന്നാമങ്കത്തിന് ഇറങ്ങിയത്.
അതേസമയം കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്. കേദാര്‍ ജാദവിനു പകരം മനീഷ് പാണ്ഡെ ടീമിലെത്തി. മറുഭാഗത്ത് വില്ല്യംസണിന്റെ മടങ്ങിവരവോടെ ടോം ബ്രെന്ഡലിനു സ്ഥാനം നഷ്ടമായി. മാര്‍ക്ക് ചാപ്പ്മാനു പകരം മിച്ചെല്‍ സാന്റ്നറും കളിച്ചു.
പ്ലെയിങ് ഇലവന്: ഇന്ത്യ- മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്നി, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍.
ന്യൂസിലാന്‍ഡ്- മാര്ട്ടിന് ഗുപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, കെയ്ന്‍ വില്ല്യംസണ് (ക്യാപ്റ്റന്‍), ടോം ലാതം, റോസ് ടെയ്ലര്, ജെയിംസ് നീഷാം, കോളിന് ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്, ടിം സോത്തി, മിച്ചെല്‍ സാന്റ്നര്‍, ഹാമിഷ് ബെന്നറ്റ്.
Discussion about this post