ഡൽഹി സർവകലാശാലയുടെ ഗാർഗി വനിതാ കോളേജിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 10 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 6 വ്യാഴാഴ്ചയാണ്, ‘റിവെറി’ എന്നെ സാംസ്കാരിക ആഘോഷത്തിനിടയിൽ ഒരു പറ്റം യുവാക്കൾ ഗാർഗി കോളേജിൽ അതിക്രമിച്ചു കയറിയതും പെൺകുട്ടികളെ കൂട്ടമായി ആക്രമിച്ചതും.
സംഭവത്തിൽ, ഐപിസി 452,354,509 34 എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ഡിസിപി അതുൽ കുമാർ താക്കൂർ വെളിപ്പെടുത്തി.ഡൽഹി പോലീസ്, സിസി ടിവി വീഡിയോ അടക്കമുള്ള സാങ്കേതിക തെളിവുകൾ കണ്ടെത്താനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സാക്ഷികൾ അടക്കം, നിരവധിപേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.വുമൺ സെല്ലിലെ ഇൻസ്‌പെക്ടർ പ്രതിഭാ ശർമ്മയാണ് കേസന്വേഷിക്കുന്നത്.










Discussion about this post