ഡല്‍ഹി: ടെലികോം കമ്പനികളോട് പിഴത്തുക വെള്ളിയാഴ്ച തന്നെ അടക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രി 12.00 മണിക്ക് മുമ്പ് പിഴത്തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്കി. വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് നോട്ടീസ്.
സര്‍ക്കാറിന് നല്‍കാനുള്ള പിഴത്തുക അടക്കാത്തതില്‍ വോഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ അടക്കമുള്ള ടെലികോം കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീര്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടിരുന്നു.
മാത്രമല്ല, പിഴത്തുക അടക്കുന്നതില്‍ വീഴ്ച വരുത്തിയ ടെലികോം കമ്പനി മേധാവികളോട് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Discussion about this post