Tuesday, November 18, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

‘എം.ക്യു 9 റീപ്പര്‍’ ഇസ്ലാമിക ഭീകര രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുന്ന, ഖാസിം സുലൈമാനിയെ വധിച്ച നിശബ്ദനായ കൊലയാളി, കൂടെ കൂട്ടാന്‍ ഇന്ത്യ

by Brave India Desk
Feb 15, 2020, 05:54 pm IST
in Article
Share on FacebookTweetWhatsAppTelegram

നിഖില്‍ ദാസ് 

ഇന്നത്തെ കുഞ്ഞന്‍ ഡ്രോണുകളുടെ പൂര്‍വികന്മാരാണ് യു.എ.വി കള്‍. എല്ലാ ഡ്രോണുകളും ഒരു തരത്തില്‍ യു.എ.വി തന്നെയാണ്.അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ എന്നുള്ളതിന്റെ ചുരുക്കപ്പേരാണ് യുഎവി.ഈ രംഗത്തെ അതികായനാണ് അമേരിക്കയുടെ എം.ക്യു9 റീപ്പര്‍ എന്ന യുഎവി.

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

പ്രധാനമായും യുഎവികള്‍ നിരീക്ഷണത്തിനു മാത്രമാണ് ഉപയോഗിക്കുക.എന്നാല്‍ നിരീക്ഷിക്കാനും നശിപ്പിക്കാനും ഒരുപോലെ ശേഷിയുള്ള യുഎവികളുടെ രാജാവാണ് എം.ക്യു9 റീപ്പര്‍. നിരീക്ഷണവും നശീകരണം മാത്രമല്ല പലവിധ ഉപയോഗങ്ങള്‍ക്കും ഉപകരിക്കുന്ന രീതിയിലാണ് ഇവന്റെ നിര്‍മ്മാണം.അമേരിക്കയുടെ അതീവ രഹസ്യ ദൗത്യങ്ങള്‍ കൈകാര്യംചെയ്യുന്ന സ്‌പെഷ്യല്‍ ഓപ്പറേഷന്‍ കമാന്‍ഡ് ആണ് ഈ കരുത്തനെ കൂടുതലും ഉപയോഗപ്പെടുത്തുന്നത്.

നിശബ്ദമായി ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാനുള്ള ഒരു ഉപകരണത്തിനു വേണ്ടി അമേരിക്കന്‍ സേനയുടെ ദീര്‍ഘകാലത്തെ ഗവേഷണത്തിന്റെ ഫലമായി 2001 ഫെബ്രുവരിയിലാണ് എം.ക്യു9 റീപ്പര്‍ ആദ്യമായി പറന്നു പൊങ്ങുന്നത്.ഏതാണ്ട് 12 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് പ്രിഡേറ്റര്‍ ബി എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന എം.ക്യു9 റീപ്പര്‍ രൂപപ്പെടുത്താന്‍ അമേരിക്ക ചെലവഴിച്ചത്.

ജനറല്‍ ആറ്റമിക് എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസ് ആണ് എം.ക്യു9 റീപ്പറിനു ജീവന്‍ കൊടുത്തത്.20.1 മീറ്റര്‍ വിങ്‌സ്പാനുള്ള ഇവന്റെ നീളം 11 മീറ്ററാണ്. പന്ത്രണ്ടര അടി ഉയരവും, 2, 223 കിലോ ഭാരവുമുള്ള പ്രിഡേറ്റര്‍ Bയ്ക്ക് 602 ഗ്യാലന്‍ ഇന്ധനം സംഭരിക്കാനുള്ള ശേഷിയുണ്ട്.

എം.ക്യു9 റീപ്പര്‍ ഒരെണ്ണത്തിന്റെ ഫ്‌ലൈഎവേ കോസ്റ്റ് മാത്രം 114 കോടി രൂപയോളം വരുന്നുണ്ട്.ഹെല്‍മെറ്റോ സാരി ഗാര്‍ഡോ ഒന്നുമില്ലാതെ ഒരു ബൈക്ക് വാങ്ങുന്നതുപോലെ, വെടിക്കോപ്പുകളും നിരീക്ഷണ സംവിധാനങ്ങളും ഒന്നുമില്ലാതെ ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുന്ന അവസ്ഥ വരെ മാത്രമുള്ള ചിലവാണ് ഫ്‌ലൈഎവേ കോസ്റ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഏറ്റവും പുതിയ കണക്കനുസരിച്ച് ഏതാണ്ട് ഇരുന്നൂറോളം എം.ക്യു9 റീപ്പര്‍ അമേരിക്കയുടെ ആയുധ ശേഖരത്തിലുണ്ട്.

പ്രതിരോധ ഗവേഷണ ആനുകാലികങ്ങളിലെ അവസാനവാക്കായ ജെയ്ന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രകാരം, എം.ക്യു9 റീപ്പര്‍, നിലത്തിറങ്ങാതെ 40 മണിക്കൂര്‍ ആകാശത്തു പറക്കാന്‍ കഴിവുള്ളതാണ്.കൂറ്റന്‍ യാത്രാ വിമാനങ്ങള്‍ സാധാരണ പറക്കുന്ന ഉയരം 31000 മുതല്‍ 38000 അടി വരെയാണ്.എന്നാല്‍,ശത്രു സങ്കേതങ്ങള്‍ക്ക് മുകളിലൂടെ 50, 000 അടി ഉയര്‍ന്ന് പറക്കാന്‍ കഴിവുണ്ട് ഈ മിടുക്കന്. പ്രിഡേറ്റര്‍ ബിയുടെ നവീകരിച്ച മോഡലുകള്‍ക്ക് മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ ശേഷിയുണ്ട്. മിസൈലുകളും ആയുധങ്ങളുമടക്കം 1700 കിലോ നിസ്സാരമായി വഹിച്ചുകൊണ്ട് പറക്കാന്‍ എം.ക്യു9 റീപ്പറിനു സാധിക്കും. ഏതുതരം പ്രതികൂല കാലാവസ്ഥയും വകവെക്കാതെ പറക്കുന്ന പ്രിഡേറ്ററിനു മഞ്ഞോ, മഴയോ, വെയിലോ, മിന്നലോ ഒന്നും പ്രശ്‌നമല്ല.

ഒറ്റ പറക്കലില്‍ തന്നെ 18002000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ട് ഇവന്. ഗ്രൗണ്ട് ട്രൂപ്പുകള്‍ താഴെനിന്ന് ആക്രമിക്കുമ്പോള്‍ മുകളില്‍ നിന്ന് കനത്ത ആക്രമണം നടത്തി എയര്‍ സപ്പോര്‍ട്ട് കൊടുക്കലാണ് എം.ക്യു9 റീപ്പറിന്റെ യുദ്ധമുഖത്തെ പ്രധാന ദൗത്യം.നിരീക്ഷണങ്ങള്‍ക്കും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, ചാര പ്രവര്‍ത്തനങ്ങള്‍ക്കും ഒരുപോലെ നിശബ്ദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് പ്രിഡേറ്റര്‍ B യുടെ പ്രത്യേകത.

അസാമാന്യമായ രീതിയില്‍ എയര്‍ ബാലന്‍സ് നിലനിര്‍ത്തുന്നതാണ് ഇവനെ അമേരിക്കക്ക് പ്രിയങ്കരനാക്കുന്നത്.2009ല്‍, അഫ്ഗാനില്‍ നിരീക്ഷണ പറക്കലിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഒരു എം.ക്യു9 റീപ്പര്‍, താജിക്കിസ്ഥാന്‍ അതിര്‍ത്തി മുറിച്ചുകടന്നു. ഉടന്‍ തന്നെ താജിക്കിസ്ഥാന്‍ സൈനികര്‍, ഒരു എ.ഐ.എം9 മിസൈല്‍ ഡ്രോണിനു നേരെ തൊടുത്തു. കൃത്യമായും ഒരു ഭാഗത്ത് അതേല്‍ക്കുകയും ചെയ്തു.എന്നാല്‍ താഴെ വീഴുന്നതിനു മുമ്പ്, റീപ്പറിനു മേലുള്ള കണ്‍ട്രോള്‍ ടവറിന്റെ നിയന്ത്രണം തിരിച്ചുകിട്ടി.എന്നാല്‍, ഉടനെ തന്നെ അടുത്തുള്ള കുന്നു ലക്ഷ്യമാക്കിയത് പറപ്പിച്ച അമേരിക്കന്‍ സൈനികര്‍, ശത്രുക്കളുടെ പിടിയില്‍ അകപ്പെടുന്നതിന് മുമ്പേ, അത് ഇടിച്ചു തകര്‍ത്തു കളഞ്ഞു.

ലേസര്‍ ഗൈഡഡ് മിസൈലുകളുടെ ഫലപ്രദമായ വിനിയോഗത്തിനു വേണ്ടി ലേസര്‍ ഡെസിഗ്‌നേറ്ററുകളും റേഞ്ച് ഫൈന്‍ഡറുകളും ഇവയില്‍ ഘടിപ്പിച്ചിട്ടുണ്ട്.കുപ്രസിദ്ധമായ വ്യോമ ഭൗമ മിസൈലായ ഹെല്‍ഫയറാണ് പ്രിഡേറ്റര്‍ Bയുടെ പ്രധാന ആയുധമെങ്കിലും ടാങ്ക് വേധ മിസൈലുകളും എം.ക്യു9 റീപ്പറിന്റെ ആയുധ ശേഖരങ്ങളില്‍ സര്‍വ്വ സജ്ജമാണ്.
മണല്‍ത്തരികള്‍ പോലും ഒപ്പിയെടുക്കുന്നത്ര തെളിമയാര്‍ന്ന ക്യാമറ സംവിധാനവും
എം.ക്യു9 റീപ്പറിന്റെ സവിശേഷതയാണ്.

അമേരിക്കയുടെ ഏറ്റവും മികച്ച കൊലപാതക യന്ത്രമാണ് പ്രിഡേറ്റര്‍ B എന്ന എം.ക്യു9 റീപ്പര്‍.
2015 നവംബറില്‍, താന്‍ സുരക്ഷിതനാണെന്ന ബോധത്തില്‍ സിറിയയിലെ രക്ഖ നഗരത്തിലൂടെ ഡ്രൈവ് ചെയ്തു പോവുകയായിരുന്ന ജിഹാദി ജോണിന്റെ കാര്‍ നിമിഷ നേരം കൊണ്ടാണ് തീഗോളമായത്. പ്രഥമദൃഷ്ട്യാ ബോംബ് സ്‌ഫോടനമെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കാര്‍ ഓടിക്കൂടവേ, കൊലയാളി നിശബ്ദമായി ആകാശത്തിലൂടെ പറന്നകന്നിരുന്നു.

2020 ജനുവരി 3, പുലര്‍ച്ചെ രണ്ടുമണിയോടെ, നിശബ്ദമായി തലയ്ക്കുമുകളില്‍ പറന്നെത്തിയ എം.ക്യു9 റീപ്പറിന്റെ കഴുകന്‍ കണ്ണുകളും ഹെല്‍ഫയര്‍ മിസൈലിന്റെ പിഴയ്ക്കാത്ത ഉന്നവുമാണ് ഖാസിം സുലൈമാനിയടക്കം 10 പേരുടെ ജീവനെടുത്തത്.

പത്തെണ്ണം നാവികസേനയ്ക്കും, പത്തെണ്ണം കരസേനയ്ക്കുമായി 20 എം.ക്യു9 റീപ്പര്‍ ഡ്രോണുകള്‍, സന്തതസഹചാരിയായ ഹെല്‍ഫയര്‍ മിസൈലുകള്‍ സഹിതം ഇന്ത്യ വാങ്ങുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.പക്ഷേ,അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനു പുറകില്‍ മറഞ്ഞുകിടക്കുന്ന ലക്ഷ്യങ്ങളിലൊന്ന് ദീര്‍ഘകാലമായി സ്വന്തമാക്കാന്‍ ഇന്ത്യ പരിശ്രമിക്കുന്ന ഈ മിടുക്കന് വേണ്ടിയുള്ള വിലപേശലാണ്. ഭാരതത്തിന്റെ ശത്രു രാജ്യങ്ങള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാവും.

Tags: Predator BQasem SoleimaniMQ9 Reaper
Share28TweetSendShare

Latest stories from this section

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Discussion about this post

Latest News

തമിഴ്നാടിന് തിരിച്ചടി ; മധുര, കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതികൾ നിരസിച്ച് കേന്ദ്ര സർക്കാർ

തമിഴ്നാടിന് തിരിച്ചടി ; മധുര, കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതികൾ നിരസിച്ച് കേന്ദ്ര സർക്കാർ

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയെ ഇന്ത്യക്ക് കൈമാറി യുഎസ് ; സിദ്ധു മൂസ്വാല, ബാബ സിദ്ദിഖി വധക്കേസുകളിലെ പ്രതി

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയെ ഇന്ത്യക്ക് കൈമാറി യുഎസ് ; സിദ്ധു മൂസ്വാല, ബാബ സിദ്ദിഖി വധക്കേസുകളിലെ പ്രതി

‘ഇന്ത്യ ഇപ്പോൾ ലോകത്തിനു മുൻപിൽ വളർന്നുവരുന്ന ഒരു മാതൃക’ ; വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂർ

‘ഇന്ത്യ ഇപ്പോൾ ലോകത്തിനു മുൻപിൽ വളർന്നുവരുന്ന ഒരു മാതൃക’ ; വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂർ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

പതിനഞ്ചുകാരനെ ഭീകര സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചു : മാതാവിനും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി

ഞാനൊരു നരേന്ദ്രമോദി ഫാൻ:ബിജെപി അംഗത്വം സ്വീകരിച്ച്; നടി ഊർമിള ഉണ്ണി

ഞാനൊരു നരേന്ദ്രമോദി ഫാൻ:ബിജെപി അംഗത്വം സ്വീകരിച്ച്; നടി ഊർമിള ഉണ്ണി

‘ഡ്യൂട്ടി-ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പ് അവസാന മത്സരമായിരിക്കും’; വിരമിക്കൽ വാർത്തകളോട് പ്രതികരിച്ച് സാനിയ മിർസ

ഞാൻ അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ട്,​ മറ്റൊരു കുട്ടി വേണമെന്നുണ്ടെങ്കിൽ….: സാനിയ മിർസ

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

വീണ്ടും ന്യൂനമർദ്ദം വരുന്നുണ്ടേ..വിവിധ ജില്ലകളിൽ അലർട്ട്…

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മുത്തച്ഛന്റെയും മുത്തശിയുടെയും അടുത്തിരുന്നു’; നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച് അമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies