എ.ജി.ആർ കേസിൽ, സുപ്രീം കോടതി വിധി മാനിച്ച് കുടിശ്ശിക തുകയടയ്ക്കാൻ എയർടെൽ കമ്പനി തീരുമാനമെടുത്തു.ആദ്യഗഡുവായി പതിനായിരം കോടി രൂപ അടയ്ക്കുമെന്ന് എയർടെൽ ടെലകോം ഡിപ്പാർട്ട്മെന്റിനെ അറിയിച്ചു.ലൈസൻസ് ഫീസും സ്പെക്ട്രം ഉപയോഗത്തിനുള്ള ഫീസുമടക്കം, എയർടെൽ അടച്ചു തീർക്കാനുള്ള ആകെത്തുക 35,586 കോടി രൂപയാണ്.
എ.ജി.ആർ തുകയായ 1.47 ലക്ഷം കോടി രൂപ അടച്ചു തീർക്കാൻ ടെലികോം ഓപ്പറേറ്റർമാരായ കമ്പനികളോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അത് അടച്ചു തീർക്കുന്നതിൽ കാലതാമസം വരുത്തിയതോടെ, കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് കമ്പനികൾ പണമടയ്ക്കാൻ തയ്യാറായത്.
Discussion about this post