അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി വൻ സുരക്ഷയൊരുക്കി ഗുജറാത്ത് പോലീസ്. അഹമ്മദാബാദിൽ 10,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
25 ഐപിഎസ് ഓഫീസർമാർ, 65, എ.സി.പി,200 പോലീസ് ഇൻസ്പെക്ടർമാർ, 800 സബ് ഇൻസ്പെക്ടർമാർ എന്നിവരുൾപ്പെടെ പതിനായിരം പേർ അഹമ്മദാബാദ് നഗരത്തിന്റെ സുരക്ഷാ ചുമതല വഹിക്കും.
ഡൊണാൾഡ് ട്രംപും പത്നി മെലാനിയ ട്രംപും ഫെബ്രുവരി 24 നാണ് നഗരത്തിൽ എത്തുക. യുഎസ് സീക്രട്ട് സർവീസും എസ്പിജിയും ചേർന്നായിരിക്കും ഇരു രാഷ്ട്രത്തലവന്മാർക്കും സുരക്ഷ ഒരുക്കുക.’കെം ചോ ട്രംപ്’ പരിപാടിയിൽ ഒന്നേ കാൽ ലക്ഷം പേർ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
Discussion about this post