അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്നും ഇരുവരെയും സിപിഎമ്മില്‍ നിന്നും പുറത്താക്കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതാദ്യമായാണ് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. ഇരുവരെയും ഏരിയാ കമ്മറ്റി പുറത്താക്കി. ജില്ല കമ്മറ്റി ഇത് ശരിവെച്ചു
ഇരുവരും ഒരേസമയം സിപിഎമ്മിലും, മറ്റൊരു സംഘടനയിലും പ്രവര്‍ത്തിച്ചു. ഇവര്‍ മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചു. ഇപ്പോഴവര്‍ സിപിഎമ്മുകാരല്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നേരത്തെ അലന്‍ ഷുഹൈബിനും, താഹയ്ക്കും അനുകൂലമായ കോഴിക്കോട് ജില്ല കമ്മറ്റി രംഗത്തെത്തിയിരുന്നു. ഇതിന് പൂര്‍ണമായി തള്ളുന്നതാണ് കോടിയേരിയുടെ നിലപാട്.











Discussion about this post