സത്യപ്രതിജ്ഞ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹം തേടി നിയുക്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഡൽഹിയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ തന്നെ അനുഗ്രഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തിൽ കെജരിവാൾ പറഞ്ഞത്. മുപ്പതിലധികം സംരംഭങ്ങൾ ഉദ്ഘാടനം ചെയ്യാൻ വാരാണസിയിലായ കാരണം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞാ ചടങ്ങിനെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർച്ചയായി ഇത് മൂന്നാം തവണയാണ് അരവിന്ദ് കേജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയാകുന്നത്. ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കെജ്രിവാളിനു പിന്നാലെ മനീഷ് സിസോദിയ,സത്യേന്ദ്ര ജെയിൻ, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്രപാൽ ഗൗതം, കൈലാസ് ഗെലോട്ട് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള അമ്പതോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്.
Discussion about this post