സന്ദീപ് ജി വാര്യരുടെ പരാതിയില്‍ കരുണ മ്യൂസിക് ഫൗണ്ടേഷനെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് എറണാകുളം ജില്ല കളക്ടര്‍. പരാതി സിറ്റിപോലിസ് കമ്മീഷണര്‍ക്കും, ഐജിയ്ക്കും കൈമാറിയതായി ജില്ല കളക്ടര്‍ അറിയിച്ചു. ഇക്കാര്യം സന്ദീപ് വാര്യരേയും കളക്ടര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ കരുണ മ്യൂസിക് ഫൗണ്ടേഷന്‍ ധനസമഹാരണ പരിപാടി നടത്തി വെട്ടിപ്പ് നടത്തിയെന്നാണ് സന്ദീപ് വാര്യരുടെ പരാതി. തട്ടിപ്പ് നടത്താനായി മുഖ്യമന്ത്രിയുടെയും, ജില്ല കളക്ടറുടെയും പേരുകള്‍ ദുരുപയോഗപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രോഗ്രാം നടത്തി മൂന്ന് മാസം പിന്നിട്ടിട്ടും തുക പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തട്ടിപ്പ് പുറത്തായതോടെ ആറര ലക്ഷം രൂപയോളം അടച്ച് സംഘടകര്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ ഒരു കോടിയോളം പിരിഞ്ഞ പരിപാടിയില്‍ നിന്ന് ലഭിച്ചത് ആറര ലക്ഷം രൂപയാണെന്നും, പരിപാടി നഷ്ടത്തിലായിരുന്നുവെന്നുമുള്ള മ്യൂസിക് ഫൗണ്ടേഷന്റെ ന്യായീകരണം നുണയാണെന്ന ആരോപണവും ശക്തമാണ്.











Discussion about this post