മഹാരാഷ്ട്ര സർക്കാരിൽ വിള്ളലുകൾ ശക്തമാകുന്നു.നാഷണൽ കോൺഗ്രസ് പാർട്ടിയിലെ നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് പാർട്ടി നേതാവ് ശരത് പവാർ.ഭീമ കൊറേഗാവ് കേസ് എൻ.ഐ.എയെ ഏൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ സഖ്യകക്ഷികളായ കോൺഗ്രസും എൻസിപിയും എതിർത്തപ്പോഴും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുകൂലിച്ചു. ഇതിനെതിരെ, കോൺഗ്രസ്-എൻസിപി നേതാക്കൾ ശക്തമായി രംഗത്ത് വന്നിരുന്നു.
സഖ്യകക്ഷികളുടെ താല്പര്യം കണക്കിലെടുക്കാതെ ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ മുന്നോട്ടു പോകുന്നതിനെതിരെയാണ് ഈ കൂടിക്കാഴ്ച എന്നാണ് പ്രദേശികമാധ്യമങ്ങൾ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് താക്കറെയ്ക്കാണെങ്കിലും, ഭരണത്തിൽ തങ്ങളും പങ്കാളികളാണെന്ന് മറക്കരുതെന്ന് കോൺഗ്രസ് നേതാവായ മല്ലികാർജുൻ ഖാർഗെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഉദ്ധവിന്റെ ഈ തീരുമാനം സഖ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.












