സൈന്യത്തിലെ ഉന്നതപദവികളിൽ സ്ത്രീകളെ നിയമിക്കണമെന്ന് സുപ്രീംകോടതി. പ്രധാനപ്പെട്ട പദവികളിൽ പ്രവേശനം നിഷേധിക്കുന്നതു വഴി സ്ത്രീകളോട് വിവേചനം കാണിക്കുന്ന നിലപാട് എടുക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
ഡൽഹി ഹൈക്കോടതിയുടെ 2010-ലെ വിധിപ്രഖ്യാപനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിലപാടെടുത്തത്.സേനയിലെ ഉന്നതമായ പദവികളിൽ സ്ത്രീകളെ നിയമിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
Discussion about this post