യൂനാനി, ആയുർവേദ, ഹോമിയോ (ആയുഷ്) കോഴ്സുകൾക്കും നീറ്റ് ദേശീയ പൊതുപരീക്ഷ നിർബന്ധമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി വിധി.
മെഡിക്കൽ കോഴ്സുകൾക്ക് അടിസ്ഥാന നിലവാരം നിശ്ചയിക്കാഞ്ഞാലത് മുറിവൈദ്യൻമാരായ ഡോക്ടർമാരെ സൃഷ്ടിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. യോഗ്യതയുള്ളവരെ കോഴ്സുകൾ ചെയ്യാനായി ലഭിക്കുന്നില്ല എന്നുള്ളത്, കോഴ്സുകളുടെ അടിസ്ഥാനം നിലവാരം കുറയ്ക്കാനുള്ള കാരണമായി കാണാൻ പറ്റില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.എങ്കിലും, ഈ നടക്കുന്ന വിദ്യാഭ്യാസ വർഷത്തേയ്ക്ക് കോഴ്സുകൾക്ക് ചേർന്ന വിദ്യാർഥികൾക്ക് പഠനം തുടരാമെന്നും കോടതി അറിയിച്ചു.
2019-20 വിദ്യാഭ്യാസ വർഷം മുതലുള്ള കോഴ്സുകൾക്ക് സെൻട്രൽ ഹോമിയോപതി കൗൺസിലും, സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിനും ഇറക്കിയ വിജ്ഞാപനങ്ങൾക്കെതിരെ കോളേജുകൾ നൽകിയ ഹർജിയിലാണ് വിധി.
Discussion about this post