വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ രണ്ടാം ഇന്നിങ്ങ്സിലും ഇന്ത്യക്ക് ബാറ്റിങ്ങ് തകര്‍ച്ച. മൂന്നാം ദിവസമായ ഇന്ന് കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 144 /4 എന്ന നിലയിലാണ്.
അജിന്‍ക്യ രഹാനെ (25), ഹനുമ വിഹാരി (15) എന്നിവരാണ് ക്രീസില്‍. മായങ്ക് അഗര്‍വാള്‍ (58), വിരാട് കോഹ്ലി (19) , പൃഥ്വി ഷാ (14), ചേതേശ്വര്‍ പുജാര (11) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. കിവീസിനുവേണ്ടി ബൗള്‍ട്ട് മൂന്നും സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.
രണ്ടാമിന്നിങ്സില്‍ ഇന്ത്യ 39 റണ്‍സ് പുറകിലാണ്. നേരത്തെ, 216/5 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ന്യൂസീലന്‍ഡിന് അന്തിമ നിരയുടെ ശക്തമായ പോരാട്ടമാണ് മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യ 183 റണ്‍സിന്റെ ലീഡ് ആണ് വഴങ്ങിയത്.
കോളിന് ഡി ഗ്രാന്‍ഡ്ഹോം (43), കൈല്‍ ജമൈസന്‍ (44), ട്രെന്റ് ബോള്‍ട്ട് (38) എന്നിവര്‍ കിവീസ് ഇന്നിംഗ്സിനു മികച്ച സ്കോര്‍ സമ്മാനിച്ചു. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ അഞ്ചു വിക്കറ്റ് വീഴ്ത്തി.
Discussion about this post