സീയൂള്‍: ദക്ഷിണകൊറിയയില്‍ കൊറോണ വൈറസ് പടരുന്നു. ദക്ഷിണകൊറിയയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. പുതുതായി 161 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 763 ആയി.
കിഴക്കന്‍ കൊറിയയിലെ ഡെയിഗു, ചെങ്ഡോ നഗരങ്ങളിലാണ് രോഗബാധ പടരുന്നത്. ഭൂരിഭാഗം രോഗികളും ഡെയിഗുവിലെ ഒരു മതസംഘടനയുമായും ചെങ്ഡോയിലെ ഒരു ആശുപത്രിയുമായും ബന്ധമുള്ളവരാണ്. ഇരു നഗരങ്ങളെയും പ്രത്യേക പരിരക്ഷാ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ കാര്യങ്ങള്‍ ഗൗരവതരമാണെന്നും രോഗബാധ നിയന്ത്രിക്കുന്നതില്‍ വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ അറിയിച്ചിരുന്നു. രാജ്യത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post