ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് ന്യൂഡൽഹിയിൽ സൈന്യം ഇറങ്ങി.പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ തെരുവിൽ നടക്കുന്ന രക്തരൂക്ഷിതമായ പോരാട്ടത്തെ തുടർന്നാണ് ക്രമസമാധാന പാലനത്തിനായി ഡൽഹിയിൽ സൈന്യം ഇറങ്ങിയത്.
സംഘം ചേർന്നുള്ള ആക്രമണം ഡൽഹി പോലീസിന്റെ നിയന്ത്രണത്തിൽ നിൽക്കില്ലെന്ന് മനസിലായപ്പോഴാണ് കേന്ദ്രസർക്കാർ അർധസൈനിക വിഭാഗങ്ങളെ പ്രശ്നബാധിത പ്രദേശങ്ങളിൽ വിന്യസിച്ചത്.35 കമ്പനികളാണ് വടക്കുകിഴക്കൻ ഡൽഹി കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്യുന്നത്. ഡൽഹിയിൽ നടക്കുന്ന കലാപങ്ങളിൽ രണ്ടു ദിവസങ്ങളിൽ അഞ്ച് പേർ മരിച്ചിരുന്നു. സ്പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post