രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനം പൂർണ്ണ വിജയമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പ്രസിഡന്റും കുടുംബവും എയർഫോഴ്സ് വണ്ണിൽ അമേരിക്കയിലേക്ക് മടങ്ങിയത്.
രാഷ്ട്രപതി ഭവനിൽ നിന്നും അത്താഴം കഴിഞ്ഞതിനു ശേഷമാണ് ട്രംപ് യാത്ര തിരിച്ചത്.21,629 കോടിയുടെ ഹെലികോപ്റ്റർ കരാറും, ആരോഗ്യരംഗത്തെയും പ്രകൃതിവാതക നീക്കവും അടക്കം മൂന്നു ധാരണ പത്രങ്ങളിലും ട്രംപിന്റെ സന്ദർശനത്തിനിടെ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചിരുന്നു.രണ്ടു ദിവസത്തെ ആതിഥ്യം അതിമനോഹരമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട ട്രംപ്,പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തി.
Discussion about this post