കലാപങ്ങൾ അഴിച്ചു വിടുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കണമെന്ന് ഡൽഹി പോലീസിനോട് സുപ്രീംകോടതി. ഇത്രയും ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നത് നോക്കി നിൽക്കരുതെന്നും ബ്രിട്ടീഷ്, അമേരിക്കൻ പോലീസ് സേനകളുടെ പ്രവർത്തന രീതി പിന്തുടരണമെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദേശ രാജ്യങ്ങളിലെ പോലീസുകാർ സ്ഥിതിഗതികൾ ഇത്രത്തോളം വഷളാകാൻ കാത്തു നിൽക്കാറില്ല, അവർ ഉടൻ തന്നെ കർശന നടപടിയെടുക്കുകയാണ് പതിവെന്നും, പ്രശ്നങ്ങളുണ്ടാകുമ്പോൾ ആരുടെയും ഉത്തരവിനു വേണ്ടി കാത്തുനിൽക്കേണ്ട, നിയമപരമായി എല്ലാം നേരിടണമെന്നും കോടതി കൂട്ടിച്ചേർത്തു.
Discussion about this post