ഡൽഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഐ ബി മേധാവിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു.
അതേസമയം ഡല്‍ഹിയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഡല്‍ഹിയിലുള്ളവര്‍ സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എത്രയും പെട്ടന്ന് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
ഡല്‍ഹി സംഘര്‍ഷത്തില്‍ സാഹചര്യം വിശദമായി വിലയിരുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമാധാനം ഉറപ്പിക്കാന്‍ പൊലീസും സുരക്ഷാ ഏജന്‍സികളും രംഗത്തുണ്ട്. ഡല്‍ഹിയിലെ സഹോദരങ്ങള്‍ സമാധാനം പാലിക്കണം. ഡല്‍ഹിയിലെ സുരക്ഷാസ്ഥിതി വിശദമായി വിലയിരുത്തിയെന്നും മോദി ട്വീറ്റ് ചെയ്തു.
അതേസമയം, ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ഐബി ഓഫിസര്‍ അങ്കിത് ശര്‍മയുടെ മൃതദേഹം ചാന്ദ് ബാഗ് മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്.
Discussion about this post