കൊറോണ പടർന്നുപിടിച്ച കപ്പലിൽ നിന്നും ശ്രീലങ്കൻ പൗരന്മാരുടെ രക്ഷിച്ചതിന് ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ.ജപ്പാൻ തുറമുഖത്ത് ആയിരക്കണക്കിന് യാത്രക്കാരുമായി കുടുങ്ങിക്കിടക്കുന്ന കപ്പലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ വിമാനമയച്ചിരുന്നു.വ്യാഴാഴ്ച ജപ്പാനിൽ ഇറങ്ങിയ വിമാനത്തിൽ ഇന്ത്യക്കാരെ രക്ഷിച്ചു കൊണ്ടുവരുന്നതിനോടൊപ്പം അഞ്ചു വിദേശികളെയും കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ അധികൃതർ കയറ്റിയിരുന്നു. ഇവരിൽ രണ്ടുപേർ ശ്രീലങ്കക്കാരാണ്.
കപ്പലിലെ യാത്രക്കാർക്കിടയിൽ ഒരു മാസമായി പടർന്നു പിടിച്ച കൊറോണ ബാധ കാരണം തീരത്തടുപ്പിക്കാതെ, ജപ്പാനിലെ യോക്കോഹാമ തുറമുഖത്തിൽ കപ്പൽ കുടുങ്ങി കിടക്കുകയായിരുന്നു.
Discussion about this post