കൊല്ലത്ത് പുഴയിൽ വീണ് മരിച്ച ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹത്തിൽ പ്രഥമദൃഷ്ട്യാ ചതവുകളും മുറിവുകളും ഇല്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാണാതായ ഏഴു വയസ്സുകാരിയുടെ മൃതദേഹം ഇന്നു രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നും കിട്ടിയത്. വസ്ത്രങ്ങളെല്ലാം ശരീരത്തിൽ തന്നെ ഉണ്ടായിരുന്നുവെന്നും, കാണാതിരുന്ന ഷാൾ സമീപത്തുനിന്നും ലഭിച്ചുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Discussion about this post