വടക്കു കിഴക്കൻ ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ സന്ദർശിക്കും. കലാപം ബാധിച്ച പ്രദേശങ്ങളിൽ സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസ്സിലാക്കാനും, ഇരകളുടെ പ്രശ്നങ്ങൾ ചോദിച്ച് മനസ്സിലാക്കാനുമാണ് ഗവർണറുടെ ഈ സന്ദർശനം.കലാപകാരികൾ വധിച്ച ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ വീടും ഗവർണർ സന്ദർശിക്കുമെന്ന് സൂചനയുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഡൽഹിയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ദിവസങ്ങൾ നീണ്ടു നിന്ന സംഘർഷത്തിൽ ഇതുവരെ 42 പേർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.എങ്കിലുമിപ്പോൾ, ഡൽഹിയിൽ ജനജീവിതം സാധാരണ നില കൈവരിക്കുകയാണ്. രാവും പകലും റോന്തു ചുറ്റുന്ന ഡൽഹി പോലീസും അർധസൈനിക വിഭാഗങ്ങളും സ്ഥിതിഗതികളുടെ നിയന്ത്രണമുറപ്പാക്കുന്നു.
Discussion about this post