മംഗളൂരു: മംഗളൂരുവിന്റെ 21-ാ മത്തെ മേയറായി വാര്‍ഡ് 46 – കന്റോണ്‍മെന്റിലെ ബിജെപി കോര്‍പ്പറേറ്ററായ ദിവകര തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച മംഗളൂരു സിറ്റി കോര്‍പ്പറേഷന്റെ (എംസിസി) കൗണ്‍സില്‍ ഹാളിലാണ് കര്‍ണാടക നഗരവികസന വകുപ്പ് മേയര്‍ വോട്ടെടുപ്പ് നടത്തിയത്.
അതേസമയം, ബിജെപിയില്‍ നിന്നുള്ള കുലായ് വാര്‍ഡ് 9-ലെ കോര്‍പ്പറേറ്ററായ ജനകി വേദാവതിയെ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ കേശവയായിരുന്നു മേയര്‍ സ്ഥാനത്തേക്കുള്ള എതിരാളി. തെരഞ്ഞെടുക്കപ്പെട്ട ദിവകര 46 വോട്ടുകള്‍ നേടി. കേശവയ്ക്ക് 15 വോട്ടുകളാണ് ലഭിച്ചത്.
നവംബര്‍ 12 ന് നടന്ന 60 അംഗ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 44 വാര്‍ഡുകളില്‍ ബി.ജെ.പി വിജയിച്ചിരുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ് 14 വാര്‍ഡുകളിലേക്ക് ഒതുങ്ങി. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) രണ്ട് സീറ്റുകള്‍ നേടിയിരുന്നു.
Discussion about this post