പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ, അക്രമകാരികളിൽ നാൽപതിലേറെ പേരും തോക്ക് ഉപയോഗിച്ചിരുന്നുവെന്ന് ഡൽഹി പോലീസ്.
പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുന്നൂറിലധികം പേരിൽ, 40 ശതമാനത്തിനും വെടിയേറ്റിട്ടുണ്ടെന്ന് ഗുരു തേജ് ബഹാദൂർ ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിരുന്നു.കലാപത്തിൽ കൊല്ലപ്പെട്ട ഹെഡ്കോൺസ്റ്റബിൾ രത്തൻ ലാലും മരിച്ചത് വെടിയേറ്റാണെന്ന് തെളിഞ്ഞിരുന്നു. തിരച്ചിലിൽ കണ്ടെടുത്ത ഐ ബി ഓഫീസറുടെ മൃതദേഹത്തിലും വെടിയേറ്റ മുറിവുകൾ ഉണ്ടായിരുന്നു.
തലസ്ഥാനത്ത് ഇത്രയുമധികം തോക്കുകൾ വന്നത് എങ്ങനെയെന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. ഉത്തർപ്രദേശ് സംസ്ഥാനത്തിന് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിന്നായിരിക്കണം തോക്ക് വന്നതെന്നാണ് ദില്ലി പോലീസിന്റെ നിഗമനം. തോക്കുകൾ വളരെ വ്യാപകമായുപയോഗിക്കുന്ന ഗുണ്ടാസംഘങ്ങളുള്ള സംസ്ഥാന അതിർത്തിയിലെ ജില്ലകളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
Discussion about this post