ഷഹീൻ ബാഗിൽ നൂറ്റി നാല്പത്തിനാല് പ്രഖ്യാപിച്ചു. റോഡ് ഉപരോധിച്ച് ജനജീവിതം തടസപ്പെടുത്തരുതെന്ന് ഹിന്ദു സേന ഷഹീൻബാഗിലെ സമരക്കാർക്ക് താക്കീതു നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ളതിനാൽ, മുൻകരുതൽ എന്ന നിലയ്ക്ക് വൻ സൈനിക വിന്യാസമാണ് ഷഹീൻ ബാഗിൽ സർക്കാർ നടത്തിയിരിക്കുന്നത്. ഡൽഹി പോലീസിന്റെ കൂടെ മറ്റ് അർധസൈനിക വിഭാഗങ്ങളും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.കഴിഞ്ഞ മൂന്ന് മാസമായി പൗരത്വ ഭേദഗതി നിയമത്തെ എതിർത്തു കൊണ്ടുള്ള സമരത്തിന്റെ മർമ്മ കേന്ദ്രമാണ് ഡൽഹിയിലെ ഷഹീൻ ബാഗ്.നിരവധി ജനങ്ങളാണ് പൗരത്വഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ട് ഷഹീൻ ബാഗിൽ സമരം ചെയ്യുന്നത്. സുപ്രീം കോടതി, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുകൂലമായൊരു തീരുമാനം സമരക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
Discussion about this post