കൊറോണ പടർന്നു പിടിച്ച ഇറാനിലും ഇറ്റലിയിലും കുടുങ്ങി നൂറുകണക്കിന് ഇന്ത്യക്കാർ. ഇറ്റലിയിൽ 85 പേരും ഇറാനിൽ ആയിരം പേരും കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ആയിരം പേരിൽ,എൺപതിലധികം പേർ മലയാളികളാണ്.ഇവരെല്ലാവരും മത്സ്യത്തൊഴിലാളികളാണ്.കേന്ദ്ര സർക്കാർ ഇവരെ തിരികെയെത്തിക്കാൻ അടിയന്തര ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും രോഗബാധിതരായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിദഗ്ധനെ വിദേശകാര്യ മന്ത്രാലയം അയച്ചിട്ടുണ്ട്. വൈറസ് ബാധയില്ലെന്ന് വ്യക്തമായാൽ തിരികെ കൊണ്ടു വരാനുള്ള നടപടികൾ ആരംഭിക്കും.
കൊറോണ വൈറസ് മൂലം പുറത്തിറങ്ങാനാവാതെ കുടുങ്ങിയിരിക്കുന്ന ഇവർ ശേഖരിച്ചു വെച്ചിരിക്കുന്ന ഭക്ഷണവും വെള്ളവും തീർന്നു കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം.
Discussion about this post