ലോക്സഭയിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് ബിജെപി എംപിമാർ തന്നെ കൈയേറ്റം ചെയ്തെന്ന് പരാതി നൽകി എം.പി രമ്യഹരിദാസ്.ബിജെപി കോൺഗ്രസ് പാർലമെന്റ് അംഗങ്ങൾ തമ്മിൽ സഭയിൽ ഉന്തും തള്ളുമുണ്ടായപ്പോഴാണ് സംഭവം.
ഉച്ചയ്ക്ക് രണ്ടുമണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോൾ പ്രതിഷേധവുമായി കോൺഗ്രസ് പാർലമെന്റ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. കേന്ദ്ര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടായിരുന്നു ബഹളം.ഇവർക്കെതിരെ ബിജെപി എം.പിമാരും പ്രതിഷേധിച്ചു. ഇതിനിടെ സ്പീക്കറുടെ ഡയസിലേക്ക് രമ്യ ഹരിദാസ് എം.പി കുതിച്ചപ്പോൾ ബിജെപി എംപിമാർ ചേർന്ന് ഒറ്റക്കെട്ടായി തടഞ്ഞു. ജസ്കൗൺ മീണ, ശോഭ കരന്തലജെ എന്നിവർ തന്നെ കയ്യേറ്റം ചെയ്തു എന്ന് ആരോപിച്ച് പൊട്ടിക്കരഞ്ഞ രമ്യഹരിദാസ്, രേഖാമൂലം സ്പീക്കർക്ക് പരാതി നൽകുകയായിരുന്നു
Discussion about this post