സിറിയ: സിറിയയില്‍ തുര്‍ക്കി നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഇദ്ലിബില് ആണ് ഡ്രോണ്‍ ആക്രമണം നടന്നത്. ജബല്‍ അല്‍ സാവിയ മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്റൈറ്റ്സ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്
സിറിയയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ഇദ്ലിബില് തുര്‍ക്കിയുടെ ഡ്രോണ്‍ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച സിറിയ നടത്തിയ വ്യോമാക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ക്ക് ജീവന് നഷ്ടമായതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷം രൂക്ഷമായത്.
അതേസമയം, സിറിയന്‍ വ്യോമമേഖലയില്‍ തുര്‍ക്കി വിമാനങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പ് നല്‍കാനാകില്ലെന്ന് റഷ്യ വ്യക്തമാക്കി.
Discussion about this post