ടെല്‍ അവിവ്: ഇസ്രയേല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് വിജയസാധ്യതയെന്ന് എക്സിറ്റ് പോള്‍ ഫലം പുറത്ത്.
36 മുതല്‍ 37 വരെ സീറ്റുകള്‍ ലികുഡ് പാര്‍ട്ടിക്കും പ്രധാന എതിരാളിയായ ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 32 മുതല്‍ 34 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.
തൊട്ടു പിന്നിലുള്ളത് അറബ് കക്ഷികളുടെ പാര്‍ട്ടി, നാഷണലിസ്റ്റ് യിസ്രഈല്‍ ബെയ്റ്റ്ന്, യെമിന അല്ലയന്‍സ്, ഷാസ് ആന്‍ഡ് യുണൈറ്റഡ് തോറ ജൂദിസം എന്നീ പാര്‍ട്ടികളാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൃത്യമാണെങ്കില്‍ വലതുപക്ഷ ചെറു പാര്‍ട്ടികളെ കൂട്ടു പിടിച്ച് 59, 60 സീറ്റുകള്‍ നേടി നെതന്യാഹു അധികാരത്തിലെത്തും.
അതേസമയം ഇസ്രയേലില്‍ ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. ജൂണിലും സെപ്റ്റംബറിലും നടന്ന തെരഞ്ഞടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിലാണ് മാര്‍ച്ച് 2 ന് മൂന്നാമത് തെരഞ്ഞെടുപ്പ് നടന്നത്.
120 അംഗ പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഞ്ചാം വട്ടമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹു എത്താന്‍ പോവുന്നത്. നെതന്യാഹുവിനെതിരെ ഇസ്രഈല്‍ കോടതിയില്‍ അഴിമതിക്കേസില്‍ വിചാരണ നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
Discussion about this post