ഡല്‍ഹിയില്‍ സാധാരണക്കാര്‍ക്ക് നേരെ വെടി ഉതിര്‍ത്ത തീവ്രവാദി ഷാരൂഖ് മുഹമ്മദ് പിടിയിലായതോടെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് വരുമെന്ന് വിലയിരുത്തല്‍. യുഎസ് പ്രസിഡണ്ട് ട്രംപിന്റെ ഇന്ത്യാ സന്ദരശന സമയത്ത് രാജ്യം കലുഷിതമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഡല്‍ഹിയില്‍ ചിലര്‍ നടത്തിയതെന്ന ആരോപണം പുറത്ത് വന്നിരുന്നു. കലാപം ആസൂത്രിതമാണെന്നതിന്റെ നിരവധി തെളിവുകളും പുറത്ത് വന്നു. ഇതിന് പിറകെയുള്ള ഷാരൂഖിന്റെ അറസ്റ്റ് ഇത്തരം അന്വേഷണങ്ങള്‍ക്ക് ശക്തി പകരുമെന്നാണ് കരുതുന്നത്.
നേരത്തെ ഷാരൂഖിനെ കുറിച്ച് യാതൊരു വിവരവും പോലിസിന് ലഭിച്ചിട്ടില്ലെന്നും, അത്തരം ഒരു വ്യക്തിയില്ലെന്നുമുള്ള വ്യാജപ്രചരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. ഷാരൂഖ് എന്നല്ല ഇയാളുടെ പേരെന്നും സംഘപരിവാര്‍ ബന്ധമുള്ള വ്യക്തിയാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമവും ചില മാധ്യമങ്ങള്‍ നടത്തി. ഇതിന് പിറകെയാണ് ഷാരൂഖും കുടുംബവും ഒളിവിലാണെന്ന് ഡല്‍ഹി പോലിസ് അറിയിച്ചത്. പിറകെ ഇന്ന് ഷാരൂഖിന്റെ അറസ്റ്റും നടന്നു.
കലാപത്തിന് തുടക്കമിട്ടത് തോക്കും പിടിച്ച് പോലിസുകാരനെതിരെ നില്‍ക്കുന്ന ഷാരൂഖിന്റെ ഫോട്ടോ പുറത്ത് വന്നതിന് പിറകെയായിരുന്നു. ഒരു പോലിസുകാരന്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. ഇതിന് പിറകെ കലാപം വ്യാപിക്കുകയായിരുന്നു. കലാപകാരികള്‍ വന്‍ തോതില്‍ തോക്കും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചിരുന്നതായി വ്യക്തമായിരുന്നു. രാജ്യവിരുദ്ധ ശക്തികള്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നതിന്റെ തെളിവുകളും പുറത്ത് വരുന്നുണ്ട്.
Discussion about this post